phc
കടപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലയൺസ് ക്ലബ് ട്രാവൻകൂർ എമിറേറ്റ്സ് സമ്മാനിച്ച കസേരകൾ പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകനും മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി ദിവാകറും ചേർന്ന് ഏറ്റുവാങ്ങുന്നു

തിരുവല്ല: കടപ്ര ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ലയൺസ് ക്ലബ് ട്രാവൻകൂർ എമിറേറ്റ്സ് 50 കസേരകൾ നൽകി. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകനും മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി ദിവാകറും ചേർന്ന് ലയൺസ് ക്ലബ് ഭാരവാഹികളിൽ നിന്ന് കസേരകൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോബിൻ പരുമല, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. രാജേശ്വരി, പഞ്ചായത്ത് പ്ലാനിംഗ് കമ്മിറ്റി വൈസ് ചെയർമാൻ ശിവദാസ് യു. പണിക്കർ, ലയൻസ് ക്ലബ് ഭാരവാഹികളായ ആർ.വെങ്കിടാചലം, ചാൾസ് ജോൺ, സജിഎബ്രഹാം സാമുവൽ, മാർട്ടിൻ ഫ്രാൻസിസ്, മോഹൻ ഗായത്രി, സജീവ് എന്നിവർ സംസാരിച്ചു.