നാരങ്ങാനം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടയാറന്മുള കളരിക്കോട് കോട്ടയ്ക്കകത്ത് മലയിൽ വീട്ടിൽ അഭിലാഷ്. എസ് (29 )ആണ് അറസ്റ്റിലായത്. ചെങ്ങന്നൂർ കാരയ്ക്കാട് സ്വദേശിയായ പെൺകുട്ടിയുമായി സാമൂഹ മാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവച്ചാണ്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. ഇയാളെ അന്വേഷിച്ച് പെൺകുട്ടി വീട്ടിലെത്തിയപ്പോഴാണ് വിവാഹിതനാണെന്ന് അറിയുന്നത്. തുടർന്ന് ആത്മഹത്യ ചെയ്യാൻ തുടങ്ങിയ പെൺകുട്ടിയെ നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പൊലിസ് മേധാവി സ്വപ്നിൽ .എം. മഹാജന്റെനിർദ്ദേശ പ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി. കെ..സജീവിന്റെ മേൽനോട്ടത്തിൽ ആറന്മുള ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ. രാകേഷ് കുമാർ , എസ്.ഐ. അനിരുദ്ധൻ , എസ്.ഐ. ഹരിന്ദ്രൻ സി.പി.ഒ. മാരായ , രാകേഷ് , രാജൻ, ജോബിൻ, സുജ, വിഷ്ണു , ഹരികൃഷ്ണൻ , ഫൈസൽ എന്നിവരടങ്ങിയ സംഘമാണ്കേസ് അന്വേഷിച്ചത്.