തിരുവല്ല: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യബന്ധന മേഖലയിൽ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് 23ന് പണിമുടക്കാൻ കേരള മത്സ്യമേഖല സംരക്ഷണസമിതി യോഗം തീരുമാനിച്ചു. പെട്രോൾ,ഡീസൽ,മണ്ണെണ്ണ വിലവർദ്ധനവ് പിൻവലിക്കുക,മത്സ്യമേഖലയുടെ സംരക്ഷണത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് പി.പി. ജോൺ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാബു ലിയോൺസ് അദ്ധ്യക്ഷത വഹിച്ചു.