കോഴഞ്ചേരി: ഹിന്ദു ഐക്യവേദി കോഴഞ്ചേരി താലൂക്ക് കൺവെൻഷൻ 15ന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സതീഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് രമേശ് മണ്ണൂരിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി ശശിധരകുറുപ്പ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല ട്രഷറാർ രഘൂത്തമൻ താലൂക്കിൽ സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മോഹൻദാസ് പുനർജ്ജനിക്കുമോ പമ്പാനദി എന്ന വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചു. അനിയന്ത്രിതമായ മണൽവാരലും, തീരങ്ങൾ കൈയേറ്റവും വലിയ തോതിലുള്ള മാലിന്യം തള്ളലും മൂലം പുണ്യനദിയായ പമ്പ നാശത്തിന്റെ വക്കിലാണ് എന്ന് പ്രമേയത്തിലൂടെ ഉന്നയിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി അശോക് കുമാർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി തുളസിദാസ് കൃതജ്ഞതയും, താലൂക്ക് ജനറൽ സെക്രട്ടറി ഹരികുമാർ സ്വാതഗതം ആശംസിച്ചു.