puuram

പത്തനംതിട്ട : കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് കായികമന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായിരിക്കും. 2016 - 2017 വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച 10.5 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയം നിർമ്മിച്ചത്. യുവതലമുറയ്ക്ക് മികവുറ്റ പരിശീലനം നൽകാനും ബഹുജനങ്ങളുടെ കായികക്ഷമത ഉറപ്പ് വരുത്താനും ജീവിതശൈലീ രോഗങ്ങളെ അകറ്റിനിറുത്താനും സ്റ്റേഡിയവും പ്രവർത്തനങ്ങളും നാടിന് ഉപകരിക്കും. കായിക മേഖലയിൽ സർക്കാർ നടത്തിവരുന്ന വികസനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇതിനോടകം നിരവധി സ്റ്റേഡിയങ്ങൾ ഒരുക്കിയിട്ടുണ്ട്.