
റാന്നി: വെച്ചൂച്ചിറ മടന്തമൺ റോഡിൽ ഡെലിവറിവാൻ നിയന്ത്രണം വിട്ടുമറിഞ്ഞു. അത്തിക്കയം കണ്ണമ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഡെലിവറി വാഹനമാണ് ഇന്നലെ രാവിലെ ചെമ്പനോലി പള്ളിക്ക് സമീപം അപകടത്തിൽ പെട്ടത്. സമീപത്തെ വൈദ്യുതി തൂൺ ഇടിച്ചു തകർത്തു. ഗതാഗതം പൂർണമായും തടസപ്പെട്ടു. ഡ്രൈവറും സെയിൽസ്മാനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ആർക്കും സാരമായ പരുക്കുകളില്ല. വാഹനത്തിന്റെ മുൻവശം തകർന്നു. മഴ കാരണം റോഡിന് ഉണ്ടാക്കുന്ന വഴുക്കലാണ് അപകട കാരണം.