മല്ലപ്പള്ളി : യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ വാർഷിക ദിനമായ നാളെ വിനാശത്തിന്റെ ഒരു വർഷം എന്ന പേരിൽ കടമാൻകുളം ജംഗ്ഷനിൽ നടത്തുന്ന സായാഹ്ന സത്യാഗ്രഹം കെ.പി.സി.സി.മുൻ എക്സിക്യൂട്ടീവ് അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് മണ്ഡലം ചെയർമാൻ രാജൻ വരിക്കപ്ലാമൂട്ടിൽ ആദ്ധ്യക്ഷത വഹിക്കും.