അടൂർ: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷം കഴിയുമ്പോൾ കിറ്റ്, പെൻഷൻ, ചികിത്സാ സഹായം, പൊതുമേഖലയിൽ ജോലി ചെയ്തവർക്കുള്ള ശമ്പളം മുടക്കി ജനങ്ങളെ വഞ്ചിച്ച സർക്കാരിനെതിരെ അടൂർ നിയോജക മണ്ഡലത്തിലെ 17 കേന്ദ്രങ്ങളിൽ 20ന് വഞ്ചനാ ദിനമായി സായാഹ്ന-ധർണ നടത്തുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ധർണയിൽ യു.ഡി.എഫിലെ പ്രമുഖ നേതാക്കന്മാർ പങ്കെടുക്കും.