kava
വയൽ നികത്തുന്നതിനായി മണ്ണ് കൂട്ടിയിട്ടിരിക്കുന്നു

ഏഴംകുളം : കുന്നിടിച്ച് മണ്ണെടുത്ത് നിലംനികത്തുന്നതായി പരാതി. ഏഴംകുളം പഞ്ചായത്ത് മൂന്നാം വാർഡിലെ തൊടുവക്കാട് കാവാടിയിൽ സ്വകാര്യ വ്യക്തി അഞ്ചേക്കർ കുന്നും പുരടിയടവും വാങ്ങി നിരപ്പാക്കി വില്ലകൾ നിർമ്മിക്കുന്നതിനുള്ള നീക്കം നടത്തുന്നതായാണ് ആരോപണം. മണ്ണെടുത്തിടുന്നതിനായി സമീപത്തായി നെൽകൃഷി നടത്തിവന്ന 1.25 ഏക്കർ നിലവും വാങ്ങി. വേളമുരുപ്പിൽ നിന്നാണ് കാവാടി നീർച്ചാലിന്റെ ഉത്ഭവം. ഇൗ വെള്ളമാണ് കാവാടി ഏലയിലെയും കോടന്തൂർ, മുക്കുഴിക്കൽ ഏലാകളിലെയും കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. നീർച്ചാലിന്റെ പ്രഭവസ്ഥാനം കുന്നിടിച്ച് ഏറെക്കുറെ നികത്തിക്കഴിഞ്ഞു. നാട്ടുകാരും കർഷകസംഘം ഏഴംകുളം വില്ലേജ് കമ്മിറ്റിയും വില്ലേജ് ഒാഫീസർ, കൃഷി ഒാഫീസർ, പഞ്ചായത്ത് പ്രസിഡന്റ്, ആർ. ഡി. ഒ, പൊലീസ്, ജില്ലാ കളക്ടർ എന്നിവർക്ക് പരാതിനൽകിയിരുന്നു. വില്ലേജ് ഒാഫീസർ സ്ഥലത്തെത്തി കുന്നിടിച്ച് നിലം നികത്തുന്നത് നിറുത്തിവയ്ക്കാൻ ഉത്തരവ് നൽകിയെങ്കിലും മണ്ണ് കൂനകൂട്ടി ഇട്ടിരിക്കുകയാണ്. സമീപത്തായി വാങ്ങിയ പാടത്ത് മൺകൂനയുണ്ടാക്കി തെങ്ങുകൾ വച്ചുപിടിപ്പിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് പറയുന്നു. .. വർഷങ്ങളായി തിരിശുകിടന്ന പാടത്ത് 2017 മുതൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജൈവനെൽകൃഷി നടത്തിയിരുന്നു.. തോട് സ്വാഭാവികനിലയിലാക്കണമെന്നും നിലംനികത്തലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി. പി. എം തൊടുവക്കാട് കാവാടിയിൽ ബ്രാഞ്ച് കമ്മിറ്റി മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കൃഷിമന്ത്രി എന്നിവർക്കും കഴിഞ്ഞ ദിവസം പരാതി നൽകി.

നിലം നികത്തലിനെതിരേ കർഷക സംഘടനകൾ നിരവധി പരാതികൾ നൽകിട്ടും കർശന നടപടി യെടുക്കാത്ത അധികൃതരടു നിലപാടിൽ ദുരൂഹതയുണ്ടെന്ന് പൊതുപ്രവർത്തകനായ സി.പി.സുഭാഷ് ആരോപിച്ചു.