1
ഇളം പള്ളിൽ പ്രതീക്ഷാ ആർട്ട്സ് & സ്പോർട്ട് സ് ക്ലബ്ബിന്റെ ദശവത്സരാഘോഷത്തിന് തുടക്കംകുറിച്ചു കൊണ്ടു നടത്തിയ എക്സിബിഷൻ - 2022 ന്റെ സമാപനയോഗം ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്യുന്നു.

പള്ളിക്കൽ : ഇളംപള്ളിൽ - പയ്യനല്ലൂർ പ്രതീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന എക്സിബിഷൻ 2022 സമാപിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അനൂപ് അദ്ധ്യക്ഷനായി. കെ.എൻ.ശ്രീകുമാർ, ശിലാ സന്തോഷ്, വാർഡ് മെമ്പർമാരായ സുപ്രഭ , എൻ പ്രമോദ് , സുമേഷ് , ജയൻ ബി തെങ്ങമം,​ ആർ.രഞ്ജിനി, സജീവ്‌, വിഷ്ണു ,​ വിമൽ കൃഷ്ണൻ ,​ അമൽ നാഥ് എന്നിവർ പ്രസംഗിച്ചു. സൈനിക സ്കൂളിൽ പ്രവേശനം നേടിയ അഭിരാമിനെ അനുമോദിച്ചു.