അടൂർ : ആധാരം എഴുത്തുകാരെ ഈ മേഖലയിൽ നിന്നും തുടച്ചു നീക്കുന്നതിനുവേണ്ടി രജിസ്‌ട്രേഷൻ വകുപ്പ് സബ് രജിസ്ട്രാർ ആഫീസുകളിൽ നടപ്പാക്കാൻ തീരുമാനിച്ച ഫോർമാറ്റ് സംവിധാനത്തിൽ പ്രതിഷേധിച്ചും പ്രതിഷേധ സമരം നടത്തിയ ആധാരം എഴുത്തുകരെ അകാരണമായി മർദ്ദിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും പുത്തൻ നടപടികൾ പൂർണമായി നിറുത്തിവക്കണമെന്ന് ആവശ്യപ്പെട്ട് ആധാരം എഴുത്തുകാർ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കി സബ് രജിസ്ട്രാർ ഓഫീസുകളുടെ മുന്നിൽ ധർണ നടത്തും. ഇതിന്റെ ഭാഗമായി ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് കെ.വിജയവർമ്മ സെക്രട്ടറി ജി.ശ്രീകുമാർ എന്നിവർ അറിയിച്ചു.