തെങ്ങമം: ചെറുക്കുന്നം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ , മിൽമ പാർലർ എന്നിവയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 ന് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനാകും. മിൽമ പാർലറിന്റെ ഉദ്ഘാടനം തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ നിർവഹിക്കും. സംഘം പ്രസിഡന്റ് ബി.രാജേഷ് റിപ്പോർട്ടവതരിപ്പിക്കും. സംഘം സെക്രട്ടറി സി.ആർ ദിൻരാജ് സ്വാഗതംപറയും. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി സുരേഷ് കുമാർ , സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു , സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ , കെ.പി.സി.സി. നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ , മുണ്ടപ്പള്ളി തോമസ്, വി.എ. സൂരജ് , പി.ബി. ഹർഷകുമാർ , ആർ .തുളസീധരൻ പിള്ള ,സുശീല കുഞ്ഞമ്മ കുറുപ്പ് തുടങ്ങിയവർ പങ്കെടുക്കും.