അടൂർ : സംസ്ഥാനത്ത് ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴയുടെ പശ്ചാത്തലവും തുടർന്നുള്ള കാലവർഷവും കണക്കിലെടുത്ത് ഏറത്ത് പഞ്ചായത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമസ്ഥർ മുറിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം ഇതുമൂലമുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉടമസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അറിയിച്ചു.