പത്തനംതിട്ട : എം.എസ് മധു രചിച്ച നവോത്ഥാന ചരിത്രം കുട്ടികൾക്ക് എന്ന പുസ്തകം മന്ത്രിമാരായ വി. ശിവൻകുട്ടിയും സജി ചെറിയാനും ചേർന്ന് പ്രകാശനം ചെയ്തു. മുളക്കുഴ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങിലായിരുന്നു പ്രകാശനം. എം.എച്ച് റഷീദ് പുസ്തകം പരിചയപ്പെടുത്തി, പ്രിൻസിപ്പൽ അംബിക ഭാരതി, ഹേമലത മോഹൻ, എൻ. പത്മാകരൻ, ഡോ. ബി. രമേശ് കുമാർ എന്നിവർ പ്രസംഗിച്ചു.

കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത ഹയർസെക്കൻഡറിയിലെ മികച്ച ചരിത്രക്ലാസിനുള്ള പുരസ്കാരം ലഭിച്ച എം.എസ് മധുവിനെ മന്ത്രി വി. ശിവൻകുട്ടി ആദരിച്ചു.