മല്ലപ്പള്ളി : ആധാരമെഴുത്ത് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതൽ മല്ലപ്പള്ളി സബ് രജിസ്ട്രാർ ഒാഫീസിന് മുമ്പിൽ മല്ലപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ നടത്തും. മല്ലപ്പള്ളിയിലെ ആധാരമെഴുത്ത് ഒാഫീസുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് ഇല്യാസ് വായ്പ്പൂര്, സെക്രട്ടറി മറിയാമ്മ തോമസ് എന്നിവർ അറിയിച്ചു.