ചെങ്ങന്നൂർ: ആലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഉത്തരപ്പള്ളിയാറ് പുനർജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ പുഴ നടത്തവും അതിർത്തി നിർണയവും ഇന്നും നാളെയും നടക്കും.. ഇന്ന് രാവിലെ 10ന് കാടുകുളഞ്ഞി വരിക്കേൽ പാലത്തിന് സമീപം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.