k-gopinathan-nair
കെ. ഗോപിനാഥൻ നായർ

ചെങ്ങന്നൂർ: അങ്ങാടിക്കൽ തോണ്ടിയത്ത് കെ. ഗോപിനാഥൻ നായർ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോണ്ടിയത്ത് കുടുംബ വീട്ടുവളപ്പിൽ. സി.പി.എം ചെങ്ങന്നൂർ ടൗൺ ലോക്കൽ കമ്മിറ്റി അംഗം, ചെങ്ങന്നൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ, അങ്ങാടിക്കൽ കരയോഗം പ്രസിഡന്റ്, എസ്.സി.ആർ.വി.ടി.ടി.ഐ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സഹോദരങ്ങൾ: പി ശാന്തകുമാരിയമ്മ (മുംബയ് ), പി. ലക്ഷ്മിക്കുട്ടിയമ്മ (റിട്ട. അദ്ധ്യാപിക, എസ്.സി ആർ.വി ടി.ടി.ഐ. അങ്ങാടിക്കൽ), പരേതരായ പി.എൻ രാമചന്ദ്രൻ നായർ, ടി.എൻ ബാലകൃഷ്ണക്കുറുപ്പ്, ടി.എൻ കുട്ടപ്പൻ നായർ.