റാന്നി: നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ സംരക്ഷിത വനമേഖലയായ കരികുളത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയആൾക്ക് 10000 രൂപ പിഴ ഈടാക്കി . ഇവിടെ മാലിന്യം കുന്നുകൂടുന്നത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. .പ്ലാസ്റ്റിക് മലിന്യങ്ങൾക്ക് പുറമെ അറവു മാലിന്യങ്ങളും തള്ളുന്നുണ്ട് .വാഹനങ്ങളിലെത്തി മാലിന്യം വലിച്ചെറിയുകയാണ്. ഇത് റോഡിൽത്തന്നെ കിടക്കും. ഇതിനെതിരെ ബോധവത്കരണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.