samaram
കെ റയിൽ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന സംഗമം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കെ- റയിൽ സിൽവർലൈൻ പദ്ധതിയുടെ പേരിൽ മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ - റയിൽ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായാണ് ജനങ്ങളുടെ ഭൂമിയിൽ കുറ്റിയിട്ടത്. ഇതിനെ ചെറുത്തവർക്കെതിരെയുള്ള എല്ലാ കേസുകളും സർക്കാർ പിൻവലിക്കണം. കുറ്റിയുണ്ടാക്കിയ കമ്പനിക്ക് കാശുകൊടുത്തിട്ടില്ല. കുറ്റിയിടാൻ പോയ തൊഴിലാളികൾക്ക്മൂന്നു മാസമായി ശമ്പളം നൽകിയിട്ടില്ല. കടത്തിൽ മുങ്ങിനിൽക്കുന്ന കേരളത്തെ വീണ്ടും സർക്കാർ കടമെടുത്ത് തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, പ്രൊഫ.ഫിലിപ്പ് എൻ.തോമസ്, വിജയകുമാർ, ഡോ.സൈമൺ ജോൺ,വർഗീസ് മാമൻ, ബിന്ദു ജയകുമാർ,എസ് രാജീവൻ, ലാലു തോമസ്, വർഗീസ് ജോൺ,സതീഷ് ചാത്തങ്കരി, ആർ.ജയകുമാർ,എം.സലീം, പി.ജി.പ്രസന്നകുമാർ,ടി.എ.അൻസാരി,വിനോദ് സെബാസ്റ്റ്യൻ,സാം ഈപ്പൻ, വി.സി.സാബു,രാജേഷ് ചാത്തങ്കരി, ബിജു ലങ്കാഗിരി,റജി മലയാലപ്പുഴ, മുരുകേഷ് നടയ്ക്കൽ,ജയിംസ് കണ്ണിമല,എസ്.രാധാമണി, ടി.എച്ച്.സിറാജുദീൻ,അരുൺബാബു അമ്പാടി, ബേബി,പി.പി.ജോൺ,ഡോ.ശാമുവേൽ നെല്ലിക്കാട്,കെ.ആർ പ്രസാദ്, സിന്ധു ജയിംസ്, ശരണ്യാ രാജ് എന്നിവർ പ്രസംഗിച്ചു.