മേക്കൊഴൂർ: എസ്.എൻ.ഡി.പി യോഗം 425-ാം നമ്പർ ശാഖയിലെ 944 -ാം നമ്പർ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ ഗ്രന്ഥശാലയുടെ ഉദ്ഘാടനം 24ന് വൈകിട്ട് 4ന് യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർവഹിക്കും. ഗ്രന്ഥകാരനും അദ്ധ്യാപകനുമായ എം. എം. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി. പി.സുന്ദരേശൻ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, വനിതാസംഘം സെക്രട്ടറിയും വാർഡ് മെമ്പറുമായ ജനകമ്മ ശ്രീധരൻ, ഇടുക്കി എം. വി. ഐ. സുരേഷ് നാരായണൻ, മേക്കൊഴൂർ എം. റ്റി. എച്ച്. എസ്. പ്രഥമാദ്ധ്യാപകൻ രാജീവൻ നായർ, മേക്കൊഴൂർ എസ്. എൻ. ഡി. പി. യു. പി. എസ്. പ്രഥമാദ്ധ്യാപിക സുശീല വി. എസ്., മേക്കൊഴൂർ എം. ഡി. എൽ. പി. എസ്. പ്രഥമാദ്ധ്യാപകൻ മാത്യൂസ് കുര്യൻ, ശാഖാ പ്രസിഡന്റ് സത്യപാല വിജയപണിക്കർ, സെക്രട്ടറി വി. എസ്. മോഹനൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് പൊന്നമ്മ ശിവരാമൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അനൂപ് എസ്., പ്രസിഡന്റ് സൂരജ് റ്റി. പ്രകാശ് എന്നിവർ സംസാരിക്കും.