
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 150ാം നമ്പർ കൊഴുവല്ലൂർ ശ്രീനാരായണഗിരി മഹാദേവ ക്ഷേത്രസമർപ്പണം യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം നിർവഹിച്ചു. സുജിത്ത് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ അഡ്.കമ്മിറ്റിയംഗം മോഹനൻ കൊഴുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സുജിത്ത് തന്ത്രിയെയും മേൽശാന്തി ഷാൻ ശാന്തിയെയും യൂണിയൻ കൺവീനർ പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖാ അഡ്.കമ്മിറ്റി കൺവീനർ രവീന്ദ്രൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി റീന അനിൽ, കോർഡിനേറ്റർ ശ്രീകല സന്തോഷ്, യൂണിയൻ ധർമ്മസേന കോർഡിനേറ്റർ വിജിൻ രാജ്, യൂണിയൻ സൈബർസേന ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു.