അടൂർ : കേരളകർഷക സംഘം കടമ്പനാട് കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരുടെ മക്കൾക്ക് പഠനോ പകരണങ്ങൾ വിതരണം ചെയ്തു. മികച്ചകർഷകരെ ആദരിച്ചു. പച്ചക്കറി വിത്ത് വിതരണവും നടത്തി. കർഷക സംഘം ജില്ലാ ട്രഷറർ പി.ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു, കർഷകസംഘം ഏരിയ ജോയിന്റ് സെക്രട്ടറി അഡ്വ. എം പ്രിജി അദ്ധ്യക്ഷതവഹിച്ചു.മേഖലാ സെക്രട്ടറി ബി ബിജു‌കുമാർ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ആർ.രഞ്ജു, അഡ്വ.ജനാർദ്ദനകുറുപ്പ്, സി.സുനീഷ്, റിജോ കെ.ബാബു, വി.എസ്.സുലേഖ, സ്മിതമോൾ, ലീന,അനിത, രാമചന്ദ്രൻ, അർച്ചന , രവീന്ദ്രൻ, എൻ സുരേഷ്ബാബു, വിനീത്, ധന്യ, പ്രസന്ന, അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു.