darnna-
സി.പി.എം. പറക്കുളം എ, ബി ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീൺ പ്രസാദ് ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: തണ്ണിത്തോട് പറക്കുളത്തെ വിവിധ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച് സി.പി.എം പറക്കുളം എ,ബി ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ തണ്ണിത്തോട് പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തി. തണ്ണിത്തോട് ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീൺ പ്രസാദ് ധർണ ഉദ്ഘാടനം ചെയ്തു. എൻ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.ജെയിംസ്, സി.എസ്. ജയരാജൻ, സി.എസ്.ബിന്ദു, വി.വി.സത്യൻ, ജിഷ്ണു എന്നിവർ സംസാരിച്ചു.