bhasipangil
ഭാസി പാങ്ങിൽ

പത്തനംതിട്ട: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാനതല മാദ്ധ്യമ പുരസ്‌കാരം കേരള കൗമുദി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിലിന് ലഭിച്ചു. 15000 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. കൊവിഡിലും കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളിലുമുള്ള ആയുർവേദത്തിന്റെ സമർത്ഥമായ ഇടപെടലുകൾ, ആയുർവേദ സ്‌പെഷ്യാലിറ്റികളുടെ പ്രാധാന്യം തുടങ്ങിയവ സംബന്ധിച്ച റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്കാരം. 22 ന് പത്തനംതിട്ട കുമ്പനാട് ലോയൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന അസോസിയേഷന്റെ 43-ാമത് സംസ്ഥാന കൗൺസിലിൽ പുരസ്‌കാരം നൽകും.

ചെറുകഥകളും നോവലും രചിച്ചിട്ടുണ്ട്. ലിറ്റററി ജേർണലിസത്തിൽ സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു. തൃശൂർ മഴുവഞ്ചേരി സ്വദേശിയാണ്.