അടൂർ : ഗ്രാമീണമേഖലയിലെ സ്കൂളുകളുടെ വികസനമാണ് സർക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ചൂരക്കോട് ഗവ. എൽ പി എസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അദ്ധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് മെമ്പർമാരായ ബി കൃഷ്ണകുമാർ, ശ്രീനാദേവി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി , മറിയാമ്മ തരകൻ, ഉഷ ഉദയൻ , അനിൽ പൂതക്കുഴി, രാജേഷ് ആമ്പാടി, ആർ.രമണൻ, റ്റി ഡി സജി, രാജേഷ് മണക്കാല, അലക്സാണ്ടർ തോമസ്, ബി ശ്രീകുമാർ, ഹെഡ്മിസ്ട്രസ് ബുഷ്റ .പി, സജു.പി,പ്രിയ തുളസീധരൻ, ആർ.രതീഷ് കുമാർ, എം ജി ഹരികുമാർ, സ്മിത എം നാഥ്, ജയശ്രീ റ്റി. ജി തുടങ്ങിയവർ പ്രസംഗിച്ചു. എം .എൽ .എയുടെ ആസ്തിവികസനഫണ്ടിൽ നിന്നനുവദിച്ച അൻപത് ലക്ഷം രൂപയും ഗവൺമെന്റ് ഫണ്ടിൽ നിന്നുള്ള അൻപത് ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.