കുളനട: ഉളനാട് സെന്റ് ജോൺസ് യു.പി.സ്‌കൂളിൽ നടന്ന അവധിക്കാല വേനൽ കളരി സമാപിച്ചു.സമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. ലെജു പി.തോമസ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ കുളനട ഗ്രാമപഞ്ചായത്തംഗം മിനി സാം മുഖ്യാതിഥിയായിരുന്നു.
പ്രിയരാജ് ഭരതൻ, മനോജ് സുനി, അനു വി. കടമ്മനിട്ട , മോഹൻദാസ് അജിനി, ഷാജി എ സലാം ഹെഡ്മിസ്ട്രസ് ലിജി സൂസൻ ജോൺ, എലിസബത്ത് തോമസ്, ബിൻസി എന്നിവർ നേതൃത്വം നൽകി.