പന്തളം: മുയ് തായ് സംസ്ഥാന ഇന്റർ ക്ലബ് ഫൈറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ പന്തളം നിഞ്ച ആൻഡ് കിക്ക് ബോക്‌സിങ് അക്കാഡമിയിൽ നിന്ന് പങ്കെടുത്ത ആദിൽ, ആരോൺ, അഭിരാം എന്നിവർ ഗോൾഡ് മെഡലും എഡ്വിൻ, അലൻ, സരുൺ കുമാർ, മുഹമ്മദ് അസ്‌ലം, ജ്യോതിലക്ഷ്മി, ലിഡിയാ മെർലിൻ ബേബി, അഖിൽ, വിഗ്‌നേഷ് എന്നിവർ സിൽവർ മെഡലും നേടി. നിഞ്ച ആൻഡ് കിക്ക് കിക്ക്‌ബോക്‌സിങ് അസോസിയേഷൻ കേരള ഡയറക്ടർ രാജേഷ് രാമല്ലൂർ, ഇൻസ്‌ട്രക്ടർ മനോജ് കുമാർ എന്നിവരാണ് പരിശീലനം നൽകിയത്.