പന്തളം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം യു .ഡി. എഫ് തുമ്പമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനമായി ഇന്ന് ആചരിക്കും. വൈകിട്ട് 4ന് തുമ്പമൺ ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തും. മുൻ എം. എൽ. എ അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കൺവീനർ റോയിക്കുട്ടി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.