തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തെങ്ങേലി ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം ഇന്ന് മുതൽ 22 വരെ നടക്കും. ഇന്ന് രാവിലെ 8.15നും 9.10നും മദ്ധ്യേ കൊടിയേറ്റ്. തുടർന്ന് ഗുരുദേവഭാഗവത പാരായണം വൈകിട്ട് ദീപാരാധന. നാളെ രാവിലെ 5.30ന് ഗണപതിഹോമം. തുടർന്ന് ഗുരുപൂജ, ഗുരുപുഷ്‌പാഞ്ജലി. ഗുരുദേവ ഭാഗവത പാരായണം. വൈകിട്ട് ദീപാരാധന.22ന് രാവിലെ 7 ന് പറവഴിപാടുകൾ 10ന് കലശപൂജ, കലശാഭിഷേകം. ഒന്നിന് അന്നദാനം. വൈകിട്ട് 4.35ന് കൊടിയിറക്ക് 5ന് സർവൈശ്വര്യപൂജ. 6.30ന് ദീപാരാധന.