silpasala
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജനകീയാസൂത്രണ വാർഷിക പദ്ധതി തയ്യാറാക്കാൻ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏകദിന ശില്പശാല സംസ്ഥാന ആസൂത്രണ സമിതി അംഗം പ്രൊഫ. ജിജു പി അലക്‌സ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജനകീയാസൂത്രണ വാർഷിക പദ്ധതി തയ്യാറാക്കാൻ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏകദിന ശിൽപശാല നടന്നു. സംസ്ഥാന ആസൂത്രണ സമിതി അംഗം പ്രൊഫ.ജിജു പി.അലക്‌സ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ റിസോഴ്‌സ് സെന്റർ വൈസ് ചെയർപേഴ്‌സൺ എം.കെ.വാസു ചർച്ചയ്ക്ക് മറുപടി നൽകി. പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ.തുളസിധരൻപിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്.മോഹനൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി മാത്യു തുടങ്ങിയവർ പങ്കെടുത്തു.