തിരുവല്ല: ഞങ്ങളും കൃഷിയിലേക്ക് ജനകീയ തുടർപദ്ധതിയുടെ ഉദ്ഘാടനവും കാർഷിക സെമിനാറും ലഘുലേഖകളുടെ പ്രകാശനവും നാളെ രാവിലെ 10ന് കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിക്കും. പച്ചക്കറി നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം ബ്ലോക്ക് മെമ്പർ വിശാഖ് വെൺപാല നിർവഹിക്കും.സസ്യസംരക്ഷണോപാധികളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പർ ശ്യാം ഗോപി നിർവഹിക്കും. കാർഷിക ഗവേഷണ കേന്ദ്രം ഹെഡ് ഡോ.ഷാജൻ വി.ആർ, ഡെപ്യുട്ടി ഡയറക്ടർ ജോയ്സി ജെ.കോശി, കുടുംബശ്രീ ചെയർപേഴ്‌സൺ സുജ പി.കെ, അസി.പ്രൊഫ.ഡോ.അജിത് പി.എം എന്നിവർ പ്രസംഗിക്കും. തുടർന്ന് സുരക്ഷിത പച്ചക്കറി ആരോഗ്യത്തിനും ആദായത്തിനും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ അസോസിയേറ്റ് പ്രൊഫ.ഡോ.ഗ്ലാഡിസ് ആർ, അസി.പ്രൊഫസർമാരായ ഡോ. റിനി സി.ആർ, ജയകുമാർ ജി, ജിൻസ നസീം, വിജയശ്രീ പി.എസ് എന്നിവർ ക്ലാസെടുക്കും.