exicu
സർവ്വീസിൽ നിന്നും വിരമിക്കുന്ന ശബരിമല എക്സിക്യൂട്ടീവ് ഒാഫീസിർ വി. കൃഷ്ണകുമാര വാര്യർക്ക് ശബരിമലയിലെ ദേവസ്വം ജീവനക്കാരുടെ ഉപഹാരം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് സമ്മാനിക്കുന്നു.

ശബരിമല: ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാര വാര്യർ,​ സ്റ്റോർ മാനേജർ ഗോവിന്ദൻ നമ്പൂതിരി,​ തളി ശശിധരൻ നായർ എന്നിവർക്ക് ദേവസ്വം ജീവനക്കാർ യാത്രയയപ്പ് നൽകി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ഓഫീസർ ഗണേശ്വരൻ പോറ്റി ഉദ്ഘാടനം ചെയ്തു.ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, ശബരിമലക്ഷേത്ര മേൽശാന്തി എൻ .പരമേശ്വരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി, പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ അരുമാനൂർ, ശബരിമല കീഴ്ശാന്തി ഗിരീഷ് കുമാർ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.