
പത്തനംതിട്ട : ജില്ലയിലെ കോന്നി, തിരുവല്ല, അടൂർ നിയോജക മണ്ഡലങ്ങളിലെ 41 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഗുണനിലവാരമില്ലാത്ത ഒരു സ്ഥാപനം അടപ്പിക്കുകയും അഞ്ച് സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. മറ്റ് അപാകതകൾ ചൂണ്ടിക്കാണിച്ച് അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നാല് സർവയലൻസ് സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തതായി ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.