20-press
കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനവും ധർണ്ണയും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ. ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ധർണ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ക്രമാതീതമായി ഉയരുന്ന പേപ്പർ വിലവർദ്ധനവ് നിയന്ത്രിക്കണമെന്നും കേരളാ പേപ്പർ പ്രോഡക്ട്‌സിൽ അച്ചടിക്ക ടലാസുകൾകൂടി ഉത്പ്പാദിപ്പിക്കണമെന്നും പേപ്പറിന്റെയും അച്ചടി ഉത്പന്നങ്ങളുടെയും ജി.എസ്.ടി നിരക്ക് അഞ്ച് ശതമാനമായി കുറയ്ക്കണമെന്നും വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടുബുക്കുകളുടെയും മറ്റ് പഠനോപകരണങ്ങളുടെയും ജി.എസ്.ടി നിറുത്തലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അച്ചടി വിരുദ്ധ നിലപാടുകൾ തിരുത്തമെന്നും മുൻ കാലങ്ങളിലെപ്പോലെ ഡയറികൾ, കലണ്ടറുകൾ എന്നിവയുടെ പ്രിന്റിംഗ് പുനരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അച്ചടി വ്യവസായത്തെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.രാജേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരൻ ബാബു ജോൺ, കെ.പി.എ.ജില്ലാ സെക്രട്ടറി ജെയ്ൻ കെ.ഏബ്രഹാം, ട്രഷറർ തോമസ് വർഗീസ്, സംസ്ഥാന ഉപാദ്ധ്യക്ഷൻ ജോർജ്ജ് വർഗീസ്, ജില്ലാ ജോയിന്റ് സെക്രട്ടി ഷാജൻ ഏബ്രഹാം, ജെയ്‌സൻ മാത്യു എന്നിവർ സംസാരിച്ചു.