1
.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനെതിരെ കേസെടുത്ത കേരളാ പോലീസിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നപ്രതിഷേധ യോഗം ഡി.സി.സി. എക്സികൂട്ടീവംഗം എം. ആർ ജയപ്രസാദ് ഉത്ഘാടനം ചെയ്യുന്നു.

കടമ്പനാട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്ത കേരളാ പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി.സി.സി.എക്സികൂട്ടീവംഗം എം.ആർ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷാബു ജോൺ, എൻ.ബാലകൃഷ്ണൻ, വിമലാ മധു, സാറാമ്മ ചെറിയാൻ , ടി.പ്രസന്നകുമാർ, ജെറിൻ ജേക്കബ്, വത്സമ്മ രാജു, തുഷാര , സാബു പാപ്പച്ചൻ, ജോയി തെക്കെവീട്ടിൽ, ജോൺ സി.ശാമുവേൽ, ബൈജു മാത്യു ,സാനു തുവയൂർ തുടങ്ങിയവർ സംസാരിച്ചു.