പത്തനംതിട്ട: പുറമറ്റം സബ് പോസ്റ്റ് ഓഫീസിലെ പണാപഹരണ കേസിലെ പ്രതിയായ പോസ്റ്റ് മിസ്ട്രസിന് ഏഴു വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചു. കോയിപ്രം പൊലീസ് 2006ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ പുല്ലാട് കുറവൻകുഴി സ്വദേശിനി ശാന്ത (66) യെയാണ് ശിക്ഷിച്ചത്.
2004 സെപ്തംബർ ഒന്നു മുതൽ 2006 ജനുവരി ആറുവരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. പോസ്റ്റ് ഒാഫീസ് അക്കൗണ്ടുകളിൽ നിന്ന് കൃത്രിമ രേഖ ചമച്ചും രേഖകളിൽ തിരിമറി നടത്തിയും 2.72 ലക്ഷത്തിൽപരം രൂപ അപഹരിച്ചതായാണ് കേസ്. പിഴ അടച്ചില്ലെങ്കിൽ തടവു ശിക്ഷയുടെ കാലാവധി കൂടുമെന്ന് വിധിന്യായത്തിൽ പറയുന്നു.
. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ പ്രദീപ് കുമാർ കോടതിയിൽ ഹാജരായി.