പത്തനംതിട്ട: ഒക്ടോബറിൽ ഒറീസയിൽ നടക്കുന്ന ദേശീയ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നതിന് ജില്ലാ പൊലീസ് ടീം യോഗ്യത നേടി.
സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ നടത്തിയ ഒന്നാമത് കേരള മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയതോടെയാണ് ജില്ലാ പൊലീസ് ടീം യോഗ്യത നേടിയത്. മെഡൽ ജേതാക്കളായ കോന്നി എസ്.ഐ എ.ആർ. രവീന്ദ്രൻ, കൊടുമൺ സ്റ്റേഷനിലെ സി.പി.ഒ പ്രമോദ് ജി. കുമാർ, പത്തനംതിട്ട ട്രാഫിക് എസ്.ഐ സി.രവി,സി.പി.ഒ മഞ്ജുമോൾ (തിരുവല്ല) എന്നിവരാണ് യോഗ്യത നേടിയത്. ഇവരെ ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ അനുമോദിച്ചു.