anju-john
അഞ്ചു ജോൺ

പത്തനംതിട്ട : എം.ജി.യൂണിവേഴ്‌സിറ്റി എം.ബി.എ.റാങ്കുകളിൽ ആദ്യ പത്തിൽ അഞ്ചും നേടി മാക്ഫാസ്റ്റ് . 2019- 2021 ബാച്ചിലെ അഞ്ചു ജോൺ, സുമി സാം എന്നിവർ ഒന്നാം റാങ്കും ജമുനാ ജോൺ രണ്ടാം റാങ്കും ജോജീസ് പി. ജോസഫ് ഏഴാം റാങ്കും ദിവ്യ ബിനു ഒമ്പതാം റാങ്കും നേടി. ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ഉയർന്ന ശമ്പളത്തിൽ ജോലി നേടുവാനും സാധിക്കുന്നുണ്ട്. നാക്ക് എ ഗ്രേഡും ഡി.എസ്.ഐ.ആർ. അംഗീകാരവും നേടാൻ മാക്ഫാസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. എം.സി.എ. ബയോ സയൻസ് വിഭാഗങ്ങളിൽ 2022- 24 ബാച്ചിലേക്കുള്ള അഡ്മിഷൻ നിലവിൽ ആരംഭിച്ചു.