കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ദ്വിദിനനാടക പഠനക്കളരി നടത്തി. നാടക രചയിതാവും, സംവിധായകനുമായ കൊടുമൺ ഗോപാലകൃഷ്ണൻ ക്ലാസ് നയിച്ചു. എസ്.സന്തോഷ് കുമാർ, മനോജ് പുളിവേലിൽ, ആർ.ശ്രീകുമാർ ,കെ.ആർ .രാജലക്ഷ്മി, മായ.ടി.എൻ.,വിധു.ആർ.വി എന്നിവർ നേതൃത്വം നൽകി.