മണക്കാല : സർക്കാരിന്റെ നൂറ്ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരള വനം വകുപ്പിന്റെ പത്തനംതിട്ട സാമൂഹ്യ വനവൽക്കരണവിഭാഗം അടൂർ കോളേജ് ഒഫ് എൻജിനിയറിംഗ് കോമ്പൗണ്ടിൽ നട്ടുപിടിപ്പിക്കുന്ന മിയാവാക്കി മാതൃകയിലുള്ള നഗരവനത്തിന്റെ ഉദ്ഘാടനം ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഹാബി.സി.കെ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ.എസ്.അശോക്, ഡോ.ജോസ് മാത്യു, ടി.എൻ. സരസൻ, ജിലീഫ്, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.