പന്തളം: പി.എം. കിസാൻ ഗുണഭോക്താക്കൾ സ്ഥലവിവരം AIMS Portalil 27/05/2022 ന് മുൻപ് രജിസ്റ്റർ ചെയ്യണം. അല്ലാത്തപക്ഷം പി.എം. കിസാൻ ആനുകൂല്യം ലഭിക്കില്ല. രജിസ്റ്റർ ചെയ്യുന്നതിന് 2022-23 ലെ കരം അടച്ച രസീത്, ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ എന്നിവ ആവശ്യമാണ്. കർഷകർക്ക് സ്വന്തമായോ അക്ഷയ സെന്റർ മുഖേനയോ മറ്റു ജനസേവന കേന്ദ്രങ്ങൾ മുഖേനയോ രജിസ്റ്റർ ചെയ്യാം.