തിരുവല്ല: ഓർത്തോഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന് കീഴിലെ ഉമയാറ്റുകര ഡിസ്ട്രിക്ട് സൺഡേ സ്‌കൂൾ അദ്ധ്യാപക സമ്മേളനം നാളെ കുറ്റൂർ സെന്റ് ഗ്രിഗോറിയോസ് ബഥാന്യ ഓർത്തോഡോക്സ് പള്ളിയിൽ നടക്കും. രാവിലെ വിശുദ്ധ കുർബാനയെ തുടർന്ന് ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രപൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. ചെങ്ങന്നൂർ ഭദ്രാസനാ സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്‌ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. മർത്തമറിയം സമാജം ജനറൽ സെക്രട്ടറി പ്രൊഫ.മേരി മാത്യു ക്‌ളാസിന് നേതൃത്വം നൽകും. ഭദ്രാസനാ ഡയറക്ടർ ജേക്കബ് ഉമ്മൻ മുഖ്യസന്ദേശം നൽകും. ഫാ.ഡോ. നൈനാൻ വി.ജോർജ്ജ്, ഫാ.ജോജി ജെയിംസ് ജോർജ്ജ്, എൻ.സി.ചാണ്ടി, എയ്ഞ്ചൽ ഹന്നാ മാത്യു എന്നിവരെ ആദരിക്കും. ഫാ.ബിജു എൻ.ഈപ്പൻ, കെ.വി.വർഗീസ് എന്നിവർ പ്രസംഗിക്കും.