ss

അടൂർ : ക്ഷീര വികസന വകുപ്പിന്റെ അമ്മകണ്ടകരയിൽ പ്രവർത്തിക്കുന്ന ക്ഷീര സംരംഭകത്വ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി 27ന് രാവിലെ 10 മുതൽ 11വരെ ഉപന്യാസ രചന(മലയാളം), 11.30 മുതൽ 12.30 വരെ ചെറുകഥാരചന (മലയാളം) ഉച്ചയ്ക്ക് രണ്ട് മുതൽ നാലു വരെ ഡയറിക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ള 8,9,10 ക്ലാസ് വിദ്യാർത്ഥികൾ 25ന് വൈകിട്ട് അഞ്ചിന് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ 7025216927, 9495390436, 9656936426