പ്രമാടം : പ്രമാടം പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പത്താം വാർഡിൽ നടത്തിയ ഊരുകൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമ കാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജി.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അമൃത സജയൻ, വാർഡ് മെമ്പർ മിനി റെജി, മെമ്പർമാരായ നിഷ മനോജ്, വാഴവിള അച്യുതതൻ നായർ, കെ.എം മോഹനൻ, തങ്കമണി എന്നിവർ പ്രസംഗിച്ചു.