തെങ്ങമം: എൻ.എസ്.എസ് കരയോഗ യൂണിയൻ പള്ളിക്കൽ പഞ്ചായത്ത് പ്രവർത്തക സമ്മേളനം ഇന്ന് രാവിലെ 9ന് തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ ശിവസുതൻപിള്ള ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ എം.ആർ വിജയൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് വി.ആർ.കെ.ബാബു, യൂണിയൻ ഭരണ സമിതി അംഗങ്ങളായ തോട്ടുവ മുരളി, ഉണ്ണികൃഷ്ണ പിള്ള എന്നിവർ സംസാരിക്കും. തുടർന്ന് കരയോഗ പ്രവർത്തനത്തെക്കുറിച്ച് ചേർത്തല യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ നായർ ക്ലാസ് നയിക്കും. സ്വാഗത സംഘം കൺവീനർ ജി.ഗിരീഷ്, കരയോഗ,വനിതാ സമാജ, സ്വാശ്രയ സംഘം, ജെ.എൽ.ജി പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.