റാന്നി: പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി പ്രമോദ് നാരായൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം 23ന് വൈകിട്ട് 4ന് റാന്നി താലൂക്ക് ഓഫീസിൽ യോഗം ചേരും. റാന്നി നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തഹസിൽദാർമാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.