കോന്നി: താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമവും വാർഷിക കൗൺസിൽ യോഗവും ഇന്ന് ഉച്ചക്ക് 2ന് കോന്നി ഗവ.എൽ.പി സ്കൂളിൽ നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് വി.വി.ജയകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. 2022-23 വർഷത്തെ ബഡ്ജറ്റും വരവുചെലവ് കണക്കും സെക്രട്ടറി അഡ്വ.പേരൂർ സുനിൽ അവതരിപ്പിക്കും.വായന മത്സര വിജയികൾക്കുള്ള സമ്മാനദാനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.എസ് ജോൺ നിർവഹിക്കും.