കല്ലൂപ്പാറ : യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ 'വിനാശത്തിന്റെ ഒരു വർഷം ' എന്ന പേരിൽ കടമാൻകുളം ജംഗ്ഷനിൽ നടത്തിയ സായാഹ്ന സത്യാഗ്രഹം കെ.പി.സി.സി.മുൻ എക്സിക്യൂട്ടീവ് അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ രാജൻ വരിക്കപ്ലാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട്, തോമസ് ടി.തുരുത്തിപ്പള്ളി, ഇ.കെ.സോമൻ, ചെറിയാൻ മണ്ണാഞ്ചേരി, ജെയിംസ് കാക്കനാട്ടിൽ, റെജി ചാക്കോ, സൂസൻ തോംസൺ, മാത്യു താനത്ത്, ജ്ഞനമണി മോഹനൻ, അമ്പിളി പ്രസാദ്, ബെൻസി അലക്സ്‌, പി.ജ്യോതി, ഗീതാ ശ്രീകുമാർ, സണ്ണി കടമാൻ കുളം, ജിം ഇല്ലത്ത്‌, സണ്ണി കടവുമണ്ണിൽ, സിബിൻ കീരുവള്ളി പാറയിൽ, സനോ ചെറിയാൻ, സോമനാഥൻ നായർ, മത്തായി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.