നാറാണംമൂഴി: നാറാണംമൂഴി പഞ്ചായത്തിൽ കർഷകരുടെ പട്ടയഭൂമിയിൽ നിന്നുള്ള മരങ്ങൾ മുറിക്കുന്നതിന് അധികൃതർ തടസം നിൽക്കുന്നതായി വ്യാപക പരാതി . മൂട്ടിൽ മരംമുറി വിവാദം ഉണ്ടായതിനുശേഷമാണ് ഇങ്ങനെയൊരു നിലപാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചു വരുന്നത്.
ചെറുകിട കർഷകർ അവരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് അവരുടെ പറമ്പിൽ നട്ടുവളർത്തുന്ന മരങ്ങൾ മുറിച്ചു വിൽക്കുന്നത്. ഈ മരങ്ങൾ കൊണ്ടുപോകുന്നതിന് നിയമാനുസൃതമുള്ള കടത്തു പാസ് നൽകാതെ ഉദ്യോഗസ്ഥർ ഉരുണ്ടുകളിക്കുകയാണ്. ഈ രംഗത്തു പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരികളും ആയിരക്കണക്കിന് തൊഴിലാളികളും കർഷകരും ഇതുമൂലം ബുദ്ധിമുട്ടിലാണ്. റാന്നി എം. എൽ. എ.യ്ക്ക് പരാതി നൽകിയിട്ടുണ്ട്. പരിഹാരം കാണണമെന്ന് ബി. ജെ. പി. നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പി. കെ. കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. സ്മിതാ സുരേഷ്, പി. ബി. പ്രസാദ്, അനിൽകുമാർ ഒ. എസ്. എന്നിവർ സംസാരിച്ചു.