തെങ്ങമം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികദിനം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ കെ.പി.സി.സി മെമ്പർ തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ മാറോട്ട് സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. വാഴുവേലിൽ രാധാകൃഷ്ണൻ,ആർ. അശോകൻ, തോട്ടുവാ പി.മുരളി,വിമൽ കൈതക്കൽ,ആർ.ശിവപ്രസാദ്, അഡ്വ.അപ്പു,രവികുമാർ തെങ്ങമം, പ്രിയ ജി,ജി പ്രമോദ്, രജ്ഞിനി കൃഷ്ണകുമാർ, ജയപ്രകാശ്, രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.